വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുന്നു

insight kerala

കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുന്നു. കെ എസ് യു പ്രവർത്തകരായ അഞ്ചുപേരാണ് മൊഴി നൽകുന്നത്. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പെടെ 5 പേരും ഹാജരായി. എസ് ഐ ടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്.

കഴിഞ്ഞ ദിവസം കേസിലെ മുഖ്യ സാക്ഷിയായ ഗൺമാൻ അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴിമാറ്റിയിരുന്നു. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന മൊഴി വ്യാജമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ വെളിപ്പെടുത്തിയത്.

വ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ

Share This Article