ഡൽഹി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും. മുംബൈയിൽ എത്തുന്ന മാർക്കോ റൂബിയോയുമായി
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തും. ഇന്ത്യ-യുഎസ് വ്യാപാര കരാർ, ഊർജ്ജം , പ്രതിരോധംതുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ചും ചർച്ച നടക്കും. നാളെ ജാംനഗറിലെ റിലയൻസിന്റെ റിഫൈനറിയും മാർക്കോ റൂബിയോ സന്ദർശിക്കും. ഇന്ന് മുംബൈയിൽ എത്തുന്ന യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായും എസ് ജയശങ്കർ പ്രത്യേക കൂടിക്കാഴ്ച നടക്കും
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും
