തൃശൂർ : പത്മജ വേണുഗോപാൽ ബിജെപി വിടുന്നതായി സൂചന. നേതൃത്വവുമായി കടുത്ത അമർഷത്തിലാണ് പത്മജ എന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പ്രധാനപ്പെട്ട പദവികൾ നൽകുമെന്ന് നേതൃത്വം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെയും പ്രധാനപ്പെട്ട ഒരു പദവിയും പത്മജക്ക് ലഭിച്ചില്ല. ദേശീയ വനിതാ കമ്മീഷൻ അംഗത്വവും ലഭിച്ചിട്ടില്ല. ഇതിൽ കടുത്ത വിയോജിപ്പിൽ ആണ് പത്മജ എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വിദേശ സന്ദർശനത്തിന് പോകുന്ന പത്മജ മടങ്ങി വന്ന ശേഷം പ്രധാന തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്.
ദേശീയ വനിതാ കമ്മീഷൻ അംഗത്വം നിഷേധിച്ചതിൽ കടുത്ത അതൃപ്തിയിലാണ് പത്മജ . കോൺഗ്രസിനെ പോലെ തന്നെ ബിജെപിയിലും കടുത്ത അവഗണന നേരിടുന്നതായാണ് പത്മജയുടെ പരാതി. തൃശ്ശൂരിൽ തന്നെ നിർബന്ധിച്ചു മത്സരിപ്പിച്ചു എന്നാണ് പത്മജയുടെ പരാതി. പാർട്ടി വിടുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പത്മജ പോകുമോ എന്നാണ് ഇനി അറിയേണ്ടത്.
