മാസപ്പടി ക്കേസിൽ പിണായി വിജയന് അനുകൂലമായി സർക്കാർ എടുത്ത നിലപാടിയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സർക്കാർ നിലപാട് ശരിയല്ലെന്ന് പാർലമെൻറി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ തുറന്നടിച്ചു. ശരിയായ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ശക്തമായ വാദപ്രതിവാദമാണ് യോഗത്തിൽ നടന്നത്
മാസപ്പടിയിൽ പിണറായി വിജയനും സർക്കാറിനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് നേരിട്ടത് കനത്ത തിരിച്ചടിയാണ്. കോടതി വിധി കോൺഗ്രസ്സിൽ ഉണ്ടാക്കിയത് കടുത്ത രാഷ്ട്രീയപ്രതിസന്ധി. നിയമസഭാ മന്ദിരത്തിലെ വാർത്താ സമ്മേളനത്തിൽ എജിയെ തള്ളിയ മാത്യുകുഴൽനാടൻ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. എന്നാൽ എജിയെ പൂർണ്ണമായും ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് ശേഷവും കുഴൽ നാടൻ നിലപാടിൽ ഉറച്ചു നിന്നു. പാർലമെന്ററി പാർട്ടി യോഗത്തിൽ നിലപാട്സി ആവർത്തിച്ച കുഴൽനാടൻ , ഉമ്മൻചാണ്ടിക്ക് സോളാർ കേസിൽ പിണറായി സർക്കാർ നൽകാത്ത നീതി എന്തിന് പിണറായിക്ക് യുഡിഎഫ് സർക്കാർ നൽകുന്നുവെന്ന ചോദ്യം ഉന്നയിച്ചു. ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞുള്ള പരാമർശത്തിന് ഒരു വിഭാദത്തിന്റെ കയ്യടിയും ലഭിച്ചു. എന്നാൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് സർക്കാർ നിലപാടിനെ ന്യായീകരിച്ചു. ചാടിക്കയറി എഫ്ഐആർ ഇട്ടാൽ സിപിഎം ആയുധമാക്കുമെന്നും അതൊഴിവാക്കാനുള്ള കൃത്യമായ രാഷ്ട്രീയലൈനാണ് സർക്കാർ എടുത്തത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കുഴൽ നാടന് ചെറുപ്പത്തിൻറെ ആവേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി യോഗത്തിൻറെ തീരുമാനവും തിടുക്കത്തിൽ കേസ് വേണ്ടെന്നാണെന്ന് വിഡി സതീശൻ ഓർമ്മിപ്പിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് യോഗം പിന്തുണ നൽകി
