ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ഇടവേള നൽകി ഇന്ത്യാ സഖ്യം

insight kerala

ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ഇടവേള നൽകി ഇന്ത്യ സഖ്യം. ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി സമരം തുടരുമെന്ന് ഇന്നലെ യോഗത്തിനുശേഷം രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നെങ്കിലും തുടർ സമരങ്ങൾ അറിയിച്ചിരുന്നില്ല. നിയമനടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച ശേഷം സമരം മതി എന്ന് ചില മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സിജെപി ഇടത് സംഘടനകളും പ്രതിഷേധം നടത്തിയേക്കും . തിരഞ്ഞെടുപ്പ് നടപടികൾക്കെതിരായ സമരങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, കോൺഗ്രസിന്റെ പരാജയങ്ങൾക്ക് കാരണം എസ്ഐആർ അല്ല ,രാഹുൽഗാന്ധി ആണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Share This Article