ജന്തർ മന്തറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി

insight kerala

ഡൽഹി: ജന്തർ മന്തറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി . അഷുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് പോലിസിനെ വെട്ടിച്ച് ജന്തർ മന്തറിൽ കയറി പ്രതിഷേധിക്കാൻ കോക്രോച്ച് ജനത പാർട്ടി നേതാക്കളുടെ ശ്രമം. ജെഡിയു ഒഫീസിൻ്റെ മതിൽ ചാടിക്കടന്നാണ് സിജെപി നേതാക്കളായ അശുതോശ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവർ ജന്തർ മന്തറിൻ്റെ പുറകു വശത്ത് എത്തിയത്. ഉടൻ തന്നെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മാറ്റി. ജന്തർ മന്തർ പ്രതിഷേധ വേദിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും, അവിടെ ഒരു കാരണവശാലും പ്രതിഷേധം അനുവദിക്കില്ല എന്നുമാണ് ഡൽഹി പോലീസിന്റെ നിലപാട്.

Share This Article