യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാപാരസ്ഥാപനങ്ങൾ തകർക്കുമെന്ന് ഡിവൈഎഫ്ഐയുടെ പരസ്യഭീഷണി. ഡിവൈഎഫ്ഐ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഭീഷണി കുറിപ്പ് ഇട്ടിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാക്കളായ എബിൻ ശിവദാസ്, റെനോ പി. രാജൻ, ഫെന്നി നൈനാൻ എന്നിവരുടെയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെയും കടകൾ ആക്രമിക്കുമെന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അടൂരിൽ ഉണ്ടായ സംഘർഷത്തിൽ
ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയുടെ കാർ തകർത്തതിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാപാരസ്ഥാപനങ്ങൾ തകർക്കുമെന്ന് ഡിവൈഎഫ്ഐയുടെ പരസ്യഭീഷണി
