പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പുതുക്കിയ ഭൂപടം പ്രസിദ്ധീകരിച്ചു

insight kerala

പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പുതുക്കിയ ഭൂപടം പ്രസിദ്ധീകരിച്ചു. പരിസ്ഥിതി വകുപ്പിന്‍റെ വെബ്സൈറ്റിൽ പരിശോധിക്കാം. പരിസ്ഥിതി ലോല മേഖലയിൽ ഉള്‍പ്പെടുന്ന സ്ഥലം കൃത്യമായി കണ്ടെത്താനാകുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു . സ്ഥലപ്പേര് ഉപയോഗിച്ചോ ജിയോ കോര്‍ഡിനേറ്റുകള്‍ നൽകിയോ പരിശോധിക്കാം. എന്നാൽ സര്‍വേ നമ്പർ ഉപയോഗിച്ച് പരിശോധിക്കാനാവില്ല. ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളും ഒഴിവാക്കിയാണ് ഇഎസ്എ സംസ്ഥാനം നിര്‍ദ്ദേശിച്ചത്.

Share This Article