അരവിന്ദ് കേജ്‌രിവാളും കസ്റ്റഡിയിൽ. എല്ലാവരും ഡൽഹിയിലേക്ക് വരണമെന്ന് കേജരിവാളിൻ്റെ സമരാഹ്വാനം

insight kerala

ഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും കസ്റ്റഡിയിൽ. വീട്ടിൽ നിന്നാണ് കേജരിവാളിനെ കസ്റ്റഡിയിലെടുത്തത്. എല്ലാവരും ഡൽഹിയിലേക്ക് വരണമെന്ന് കേജരിവാൾ സമരാഹ്വാനം നടത്തി. എവിടെയാണോ തടയുന്നത് അവിടെ ജന്തർ മന്തർ ആക്കുമെന്നും കേജരിവാൾ പറഞ്ഞു.

ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത പോലീസ് നിയന്ത്രണങ്ങൾക്കും നേതാക്കളുടെ അറസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നാം പൂർണ്ണമായ ഏകാധിപത്യത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. നേതാക്കളെ വിമാനമിറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്തത് കേന്ദ്ര സർക്കാരിന്റെ ഭയത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article