മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളിൽ പിണറായി വിജയനും. കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ദേഹാസ്വാസ്ഥ്യം . കസ്റ്റഡിയിലെടുത്ത ശേഷം ഭക്ഷണമോ വെള്ളമോ നൽകാതെ പിണറായി വിജയനെ മൂന്നര മണിക്കൂർ ആണ് പോലീസ് നഗരത്തിലൂടെ ചുറ്റിച്ചത്. പിന്നീട് ജന്തർമാർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പിണറായി വിജയന് ഭക്ഷണം നൽകാൻ പോലീസ് തയ്യാറായില്ല.
ഇപ്പോൾ പിണറായി വിജയൻറെ ആരോഗ്യ കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ടിരിക്കുകയാണ്. മരുന്നും ഭക്ഷണവും പിണറായി വിജയന് നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരുന്നും ഭക്ഷണവും നൽകാത്ത സാഹചര്യം അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കേരളാ ഹൗസ് റസിഡൻ്റ് കമ്മീഷണറോട് വിശദാംശങ്ങൾ തേടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയോട് ആണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
