ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ തന്നെ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ പൊലീസ് കയറിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
നിങ്ങളെ തനിക്ക് ഭയമില്ലെന്ന് ദീപ് കെ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പടമുള്ള ടീഷർട്ട് ഇട്ടാണ് എത്തിയത്.
