പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം, നേതാക്കൾക്കെതിരെ രൂക്ഷ പരിഹാസം

insight kerala

പത്തനംതിട്ട : വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി. അടുത്തിടെ ബിജെപി വിട്ടെത്തിയ ആളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം. പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി. രൂക്ഷമായ വാക്കുകളിലാണ് മുതിർന്ന നേതാക്കൾക്കെതിരായ പരിഹാസം. ജനീഷ് കുമാർ എംഎൽഎയെ വെട്ടി നിരത്തിയതിലെ അതൃപ്തിയും ശക്തമാകുകയാണ്.

പന്തളത്ത് നിന്നുള്ള മുന്‍ ബിജെപി നേതാവ് എസ്. കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നത്. നാമം ജപിച്ചാൽ മതിയായിരുന്നുവെന്ന് ഏരിയ കമ്മിറ്റിയംഗം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. പന്തളം ഏരിയ കമ്മിറ്റിയംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ രവിശങ്കറാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ താല്പര്യത്തിലാണ് കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയത് എന്നാണ് വിമർശനം. 

തെറ്റുതിരുത്തൽ പത്തനംതിട്ടയിൽ നടപ്പിലായില്ല എന്ന് കഴിഞ്ഞ ദിവസം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താത്തതിലും പ്രതിഷേധമുണ്ട്. രൂക്ഷമായ വിഭാഗീയത ജില്ലാകമ്മിറ്റിയോഗത്തില്‍ െവളിവായിരുന്നു. ഉദയഭാനു വിഭാഗം ജനീഷ് കുമാറിനെ വെട്ടിയെന്നും ഏരിയ സെക്രട്ടറിമാരെ തഴഞ്ഞ് പാര്‍ട്ടിബന്ധമില്ലാത്തവരെ പോലും ജില്ലാ കമ്മിറ്റിയില്‍ കുത്തിക്കയറ്റിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം ഇന്ന് മുതൽ നടക്കും. കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മറ്റി കൈക്കൊണ്ട തീരുമാനങ്ങൾ കേന്ദ്ര കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് എതിരെ അച്ചടക്ക നടപടിയെടുത്തതും കേന്ദ്രകമ്മറ്റിയെ അറിയിക്കും. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി എന്നിവയുടെ പ്രവർത്തന വിലയിരുത്തലും യോ​ഗത്തിലുണ്ടാകും. ​ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ ഇനിയുള്ള പാർട്ടി നിലപാടും യോ​ഗത്തിൽ ചർച്ചയാകും

Share This Article