തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രതിപക്ഷ എംപിമാരുടെ മാർച്ച് ആരംഭിച്ചു. ആകാശവാണി ഭവന് മുൻപിൽ വച്ച് മാർച്ച് പോലീസ് തടഞ്ഞു. എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

insight kerala

ഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രതിപക്ഷ എംപിമാരുടെ മാർച്ച് ആരംഭിച്ചു. ആകാശവാണി ഭവന് മുൻപിൽ വച്ച് മാർച്ച് പോലീസ് തടഞ്ഞു. എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ഡൽഹിയിൽ ശക്തമാകും. പ്രതിപക്ഷ എംപിമാർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ആം ആദ്മി പാർട്ടി, ഡിഎംകെ, ബിജെഡി തുടങ്ങിയ കക്ഷികളെയും മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിദ്യാർഥി-യുവജന സംഘടനകളും ഇന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് എൻഎസ്‌യുഐ ഇന്നലെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതീകാത്മകമായി മൃതദേഹങ്ങളായി കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസ് നടപടിയുണ്ടായതെന്ന് എൻഎസ്‌യുഐ പ്രവർത്തകർ ആരോപിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article