ഡൽഹി : മുഖ്യമന്ത്രിക്കെതിരെ പരാതി ഒന്നും ഇതുവരെ കിട്ടിയിട്ടില്ല എന്ന് കേരളത്തിൻ്റെ ചുമതലയുള്ള AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി . അടൂർ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. രണ്ടുദിവസത്തിനകം യുഡിഎഫ് യോഗം ചേരുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു.
ഡൽഹിയിലെത്തിയ KPCC അധ്യക്ഷൻ സണ്ണി ജോസഫ് അവിടെ തുടരുകയാണ്. മുഖ്യമന്ത്രി നാളെ എത്തുമ്പോൾ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച ഉണ്ടാകും. അതിനാൽ സണ്ണി ജോസഫിനോട് ഡൽഹിയിൽ തുടരാൻ ഖാർഗെ നിർദ്ദേശിക്കുകയായിരുന്നു.

