ഇലക്ഷൻ കമ്മീഷണർക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്; ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിഷേധ സമരം

insight kerala

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നു. ഈ മാസം 10 മുതൽ 29 വരെ ക്യാമ്പയിൻ നടത്തും. വോട്ട് ബച്ചാവോ ദേശ് ബച്ചാവോ എന്ന പ്രചാരണം ശക്തമാക്കും. ഒക്ടോബർ 25 മുതൽ ഒരു മാസത്തെ സമരം നടത്തും. നവംബർ 25നും 26 നും ഡൽഹി യാത്ര സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി 6 യാത്രകളാണ് നടത്തുക.

ഇതിനിടെ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹരജി സുപ്രീം കോടതി തള്ളി. ഏകപക്ഷീയമായാണ് പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട നിരവധി തീരുമാനങ്ങൾ സി.ഇ.സി എടുത്തതെന്നാരോപിച്ചുള്ള ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെയും മറ്റ് എതിർകക്ഷികളുടെയും മറുപടി തേടിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Share This Article