പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാ പിഴവെന്ന് സ്ഥിരീകരണം

insight kerala

കണ്ണൂർ : പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ  ചികിത്സാ പിഴവ് ഉണ്ടായെന്ന് കണ്ടെത്തൽ,സംസ്ഥാനതല വിദഗ്ധ സമിതിയുടേത് ആണ് റിപ്പോർട്ട്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share This Article