കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്
‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വെബ്സൈറ്റിൽ കുറിപ്പ് പ്രത്യക്ഷപ്പെടുകയായിരുന്നു..ടീം ബ്ളാക്ക്ലീറ്റ്സ് ആണ് ഹാക്ക് ചെയ്തതെന്നും പബ്ലിഷ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ പതാകയ്യും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വെബ്സൈറ്റിന്റെ ഹോം പേജിന് പകരം പാകിസ്ഥാൻ പതാകയും ‘പാകിസ്ഥാൻ സിന്ദാബാദ്’ (Pakistan Zindabad), ‘വി ആർ പാക്കിസ്ഥാൻ ഹാക്കേഴ്സ് തുടങ്ങിയ സന്ദേശങ്ങളാണ് ഉള്ളത്.
എല്ലാദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഇന്ന് നിങ്ങളുടെ ദിവസമാണ് എന്നാണ് സന്ദേശത്തിലുള്ളത്. വെബ്സൈറ്റിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയിരിക്കുന്നു എന്ന് സൂചിപ്പിച്ചാണ് ഹോം പേജിൽ സന്ദേശം.
സംഭവത്തിന് പിന്നാലെ പൊതു ഭരണ വകുപ്പിന്റെ വെബ്സൈറ്റുകൾ ഇപ്പോൾ സാധാരണ നിലയിൽ അല്ല. പരിശോധിച്ചപ്പോൾ വെബ്സൈറ്റിന്റെ അക്കൗണ്ട് സസ്പെൻഡഡ് എന്നാണ് കാണുന്നത്:

