സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

insight kerala

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. തദ്ദേശ വകുപ്പുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി ഇരു വകുപ്പ് മന്ത്രിമാരുടെ ഉന്നതതല യോഗം ഉടൻ ചേരാനാണ് തീരുമാനം.
ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക തലത്തിലും ഇതേ രീതിയിൽ സമിതികൾക്ക് രൂപം നൽകും. ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, അഞ്ചാംപനി എന്നിവ ബാധിക്കുന്നവരുടെ എണ്ണമാണ് സംസ്ഥാനത്ത് വർധിക്കുന്നത്.

Share This Article