തിരുവനന്തപുരം : പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ കടുത്ത പ്രതിഷേധവുമായി സിപിഎം. രാഷ്ട്രീയ വേട്ടയ്ക്ക് നിന്ന് കൊടുക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
“സംഘ പരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്.
കേന്ദ്ര ഏജസൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികൾക്കെതിരെയുള്ള നീക്കത്തെ പിന്തുണയ്ക്കുകയാണ്.
കോലീബി സഖ്യം ഭരണത്തിൽ എത്തിയിട്ടും തുടരുന്നു. ഇഡി ഉണ്ടാക്കിയ മൊഴി ഒന്നൊഴിയാതെ പിൻവലിച്ചിട്ടും മൊഴിയില്ലാതെ കേസെടുക്കുകയാണ്.”
“പണം വാങ്ങിയവരിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും തുകയെത്രയെന്ന് വെളിവാക്കണം. യഥാർത്ഥ കുറ്റവാളികളെക്കുറിച്ച് അന്വേഷിക്കാതെ പിണറായിയെയും റിയാസിനെയും പ്രതിയാക്കാനാണ് ശ്രമം”.
“പിണറായിക്കെതിരായ അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും സംഘടനാപരമായും നേരിടും. പിണറായിക്കും റിയാസിനു എതിരായ അന്വേഷണം നടത്തേണ്ടതില്ല. കള്ള കേസ് ഉണ്ടാക്കുകയാണ്. നിയമപരമായും രാഷ്ട്രീയമായും കാര്യം ചെയ്യും.
ഇ ഡി ആക്രമണക്കേസിൽ കുറ്റപത്രം നിൽകിയാൽ നിയമപരമായി നേരിടും.” ; എം വി ഗോവിന്ദൻ വ്യക്തമാക്കി.

