ചിറയിന്‍കീഴ് കൈയ്യാങ്കളിയില്‍ നടപടി. രമ്യാഹരിദാസിന് താക്കീത്. കെപിസിസി പ്രസിഡന്റാണ് താക്കീത് നല്‍കിയത്. ജില്ലാ പഞ്ചായത്തംഗം സജിത്തിനും താക്കീത്. കെപിസിസി ഓഫീസിൽ വിളിച്ചുവരുത്തിയാണ് പ്രസിഡൻറ് സണ്ണി ജോസഫ് താക്കീത് നൽകിയത്.
കേസ് പിന്‍വലിക്കാന്‍ രണ്ടു കൂട്ടരോടും ആവശ്യപ്പെട്ടു. പാളയംപ്രദീപിനെ പേഴ്സണല്‍ സ്റ്റാഫ് ആക്കേണ്ടെന്ന് നിർദേശിച്ചു. പരസ്യപ്രതികരണം വേണ്ടെന്നും കെ പി സി സി നിർദേശം നൽകി. താക്കീത് ചെയ്യണമെന്നായിരുന്നു കെപിസിസി അന്വേഷണസമിതിയുടെ നിർദ്ദേശം.
ചിറയൻകീഴിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. പാലോട് രവിയുടെ നേതൃത്വത്തിലാണ് പുതിയ സമിതി രൂപികരിക്കുക. എൻ വിൻസൻറ്, കെ എസ് ശബരിനാഥൻ, നെയ്യാറ്റിൻകര സനൽ എന്നിവരും സമിതിയിൽ. ചിറയൻകീഴ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സമിതി. ചിറയിൻകീഴിലെ തമ്മിൽ തല്ല് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.

