കോഴിക്കോട് : അജ്ഞാത ജീവിയുടെ ആക്രമണം തുടരുമ്പോൾ നാദാപുരം കുമ്മങ്കോട് ജാഗ്രതാ നിർദ്ദേശം. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മദ്രസകൾക്കും എൽപി സ്കൂളുകൾക്കും അവധി നൽകി.
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റിയിരുന്നു. ആക്രമണത്തിൽ തലയ്ക്കും മുഖത്തും ആണ് പരിക്കേറ്റത്. ഏതാണ് ജീവി എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലി എന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും അന്വേഷണം തുടരുകയാണ്. ഈ മേഖലയ്ക്ക് സമീപത്ത് വനപ്രദേശം ഒന്നുമില്ല. അതുകൊണ്ടുതന്നെ ഈ ജീവി എവിടെനിന്നാണ് വരുന്നത് എന്ന് ആർക്കും അറിയില്ല.
