ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കടിൽ പി എസ് സി അംഗങ്ങൾ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന നിർദ്ദേശത്തിനെതിരെ പി എസ് സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രോട്ടോക്കോൾ ചൂണ്ടിക്കാണിച്ചാണ് പി എസ് സി ഹർജി നൽകിയിരിക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ പി എസ് സി ക്കെതിരെ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അംഗങ്ങളോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്. എന്നാൽ ഹാജരാകാൻ കഴിയില്ലെന്നും അന്വേഷണ സംഘത്തിന് അംഗങ്ങളുടെ ചേംബറിൽ എത്തി വിവരങ്ങൾ തേടാമെന്നുമായിരുന്നു പി എസ് സി നിലപാട്. ഇരു വിഭാഗവും നിലപാടുകളിൽ ഉറച്ച് നിന്ന തോടെ വിഷയം നിയമപോരാട്ടത്തിലേക്ക് കടക്കുകയായിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ല എന്ന നിയമോപദേശം പി എസ് സി ക്ക് നേരത്തെ ലഭിച്ചിരുന്നു.
