കല്ലറയിലെ ഗ്രാനൈറ്റ് മോഷ്ടാക്കൾ പിടിയിൽ

insight kerala

പത്തനംതിട്ട : സെമിത്തേരിയിലെ കല്ലറയിൽ നിന്ന് സ്ഥിരമായി മോഷണം പോകുന്ന ഗ്രാനൈറ്റ് മോഷ്ടാക്കൾ പിടിയിൽ . ഗ്രാനൈറ്റ് വില്പനക്കാരാണ് പിടിയിലായത്. ജലാൽ സുന്ദർ സിംഗ് , സുർജിത് ബർമാൻ, സജിത് എന്നിവരാണ് പിടിയിലായത്. ഗ്രാനൈറ്റിന് ക്ഷാമം വന്നതോടെയാണ് മോഷണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ ആണ് മോഷണം നടന്നത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിക്കും, മറ്റൊരു പള്ളിയിലെ മരണാനന്തര ചടങ്ങിന് നൽകും. മൂന്നു പള്ളികളിലാണ് ഇവർ മോഷണം നടത്തിയത്.

സിസി ടിവികൾ ഇല്ലാതിരുന്ന പള്ളി സെമിത്തേരികളിലാണ് മോഷണം നടന്നത്. ഭാരമുള്ള സ്ലാബുകൾ ഒരാൾക്ക് ഒറ്റയ്ക്ക് കൊണ്ടുപോകാനാകില്ലെന്ന് ഉറപ്പായിരുന്നു. ഇതിന് പിന്നിൽ ഒരു സംഘം മോഷ്ടാക്കൾ ഉണ്ടാകുമെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു

Share This Article