മാഗ്‌നസ് കാൾസൻ വീണ്ടും വിവാദത്തിൽ; മത്സരം പൂർത്തിയാക്കാതെ കളംവിട്ടു

insight kerala

ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൻ വിവാദത്തിൽ. ടോട്ടൽ ചെസ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ കസാഖ് താരം ബിബിസാര അസൗബയേവയ്ക്കെതിരായ ഫാസ്റ്റ് ക്ലാസിക് മത്സരം പൂർത്തിയാക്കാതെ കാൾസൻ മടങ്ങി.

ആദ്യ ദിനത്തിലെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കാൾസൻ 11 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അർബിറ്ററുമായി സംസാരിച്ച ശേഷം മത്സരം ഉപേക്ഷിച്ച് മടങ്ങിയത്. കാൾസന്റെ അസാന്നിധ്യത്തിൽ മത്സരത്തിലെ എട്ട് പോയിന്റും ബിബിസാരയ്ക്ക് ലഭിച്ചു.

കാൾസന്റെ നടപടിക്കെതിരെ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാൻ രംഗത്തെത്തി. മറ്റ് താരങ്ങളാണ് ഇത്തരത്തിൽ മത്സരം ഉപേക്ഷിച്ചിരുന്നതെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമായിരുന്നുവെന്നും കാൾസന് പ്രത്യേക പരിഗണന ലഭിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫിഡെ അധികൃതരും കാൾസന്റെ പെരുമാറ്റത്തെ വിമർശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, കാൾസന് പിഴ ചുമത്തണമോ എന്ന കാര്യം സംഘാടകർ പരിശോധിക്കുകയാണ്. 2009 മുതൽ 2800-ന് മുകളിലായിരുന്ന കാൾസന്റെ എലോ റേറ്റിങ് താഴാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇരുവരും ബുധനാഴ്ച വീണ്ടും ഏറ്റുമുട്ടും.

Share This Article