പി രാജീവ് LDF കൺവീനർ ആകും; ടി പി രാമകൃഷ്ണൻ മാറും

insight kerala

കോഴിക്കോട് : വിശാല സംസ്ഥാന കമ്മിറ്റിയിൽ സിപിഎമ്മിന്റെ സംഘടനാ തലത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ടി പി രാമകൃഷ്ണൻ മാറാൻ സാധ്യത ഏറി. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ടിപി രാമകൃഷ്ണനെ ഒഴിവാക്കിയിട്ടുണ്ട്. കൺവീനർ സ്ഥാനത്ത് തുടരില്ല എന്നാണ് സൂചന. പകരം പി രാജീവ് കൺവീനർ ആകും എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ടിപി രാമകൃഷ്ണനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം എം വി ഗോവിന്ദൻ സ്ഥിരീകരിച്ചിട്ടില്ല.

അടിമുടി മാറ്റം വരുത്തി യുവ നേതാക്കൾക്കും രണ്ടാംനിര നേതൃത്വത്തിനും പ്രാമുഖ്യം നൽകുന്ന രീതിയിലാണ് അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.

Share This Article