തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ വീടുകളിലും ഉദ്യോഗസ്ഥരുടെ പരിശോധന. കേസിലെ രണ്ടാം പ്രതിയും സിപിഎം ബ്രാഞ്ച് അംഗവുമായ മനോജിൻ്റെ വീട്ടിലാണ് ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന. മൂന്ന് ഇ ഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയത്. ഏകദേശം അരമണിക്കൂർ നേരം ഉദ്യോഗസ്ഥർ വീട്ടിൽ ഉണ്ടായിരുന്നു. മനോജിന്റെ ഭാര്യയും അമ്മാവനും ആണ് വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യൽ ഉണ്ടായിരുന്നില്ല പക്ഷേ വീടിനകത്ത് കയറി പ്രാഥമികമായി പരിശോധന നടത്തിയിരുന്നതായാണ് വിവരം.
ആക്രമണ കേസിലെ മുഴുവൻ പ്രതികൾക്ക് എതിരെയും കള്ളപ്പണം വെളുപ്പിക്കൽ കേസു കൂടി ഇഡി ചുമത്തിയിരുന്നു : ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.
