ആശ്വാസം! ഇന്ന് പവർകട്ട് ഉണ്ടാകില്ല; 1024 മെഗാവാട്ട് ലഭിച്ചു

insight kerala

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകാൻ സാധ്യതയില്ല. തത്‌സമയ വിപണിയിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനാൽ ഇന്ന് പവർകട്ട് ഉണ്ടാവില്ല എന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നത്തേത് താൽക്കാലിക പരിഹാരം മാത്രമാണ്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഇന്ന് രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ നീക്കം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article