തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കളക്ടർമാര്‍ക്ക് സ്ഥലംമാറ്റം. ശ്രീറാം വെങ്കിട്ട രാമനെ കൃഷിവകുപ്പിൽ നിന്നും മാറ്റി വനംവകുപ്പിൽ ജോയിൻ സെക്രട്ടറിയായി നിയമിച്ചു.
തിരുവനന്തപുരം കളക്ടർ അനു കുമാരി ഐഎഎസ് ന് GST കമ്മീഷണർ ആയി മാറ്റം. ശബരിമലയിൽ ADM ആയി പുതിയ തസ്തിക രൂപീകരിച്ചു. ദിലീപ് കൈനകരി IAS പുതിയ ADM . മണ്ഡലകാല മകരവിളക്ക് , ശബരിമല പമ്പ എന്നിവിടങ്ങളിലെ പൂർണ ചുമതല ADMനാണ്.
അരുൺ കെ വിജയൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ. ശ്രീധന്യ എസ് കാസർഗോഡ് ജില്ലാ കളക്ടർ ആകും. അഞ്ജു കെ.എസ് തിരുവനന്തപുരം ജില്ലാ കളക്ടറാകും,വിഴിഞ്ഞം തുറമുഖ പദ്ധതി പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചുമതലയും അധികമായി വഹിക്കും.
ചെൽസാ സിനി വി വയനാട് ജില്ലാ കളക്ടർ. ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടറാകും. അർജുൻ പാണ്ഡ്യൻ കാസർഗോഡ് ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. പ്രിയങ്ക ജി ഐ.എ.എസ്: എറണാകുളം ജില്ലാ കളക്ടറായി തുടരുന്നതോടൊപ്പം കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സി.ഇ.ഒ ചുമതല കൂടി അധികമായി വഹിക്കും.
ശിഖ സുരേന്ദ്രൻ തൃശ്ശൂർ ജില്ലാ കളക്ടറായി തുടരുന്നതോടൊപ്പം കില (KILA) ഡയറക്ടർ ജനറൽ ചുമതല കൂടി അധികമായി വഹിക്കും.

