“വൈദ്യുതി പ്രതിസന്ധി തുടരും; അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ല; മനുഷ്യസാധ്യമായ എല്ലാം ചെയ്യും”; സണ്ണി ജോസഫ്

insight kerala

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി സണ്ണി ജോസഫ്. കൂടുതൽ തുക നൽകി വൈദ്യുതി പുറത്തുനിന്ന് വാങ്ങും. പ്രതിസന്ധി ഉടനെ പരിഹരിക്കാൻ ആവുകയില്ല എന്നും മന്ത്രി വ്യക്തമാക്കി.

“അത്ഭുതം സൃഷ്ടിക്കാനാകില്ല. എന്നാൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യും. നിയന്ത്രണം കൂടുതൽ സമയങ്ങളിൽ ഉണ്ടാകും. ഉപഭോഗം കൂടുകയും ഉത്പാദനം കുറയുകയും ചെയ്തു”.

ആര്യാടൻ മന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ പദ്ധതി പിണറായി സർക്കാർ നിർത്തലാക്കിയതാണ് പ്രതിസന്ധി ഇത്രയേറെ രൂക്ഷമാകാൻ കാരണമെന്ന വിമർശനം വൈദ്യുതി മന്ത്രി ആവർത്തിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article