മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

insight kerala

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ജന്മഭൂമി റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം, ബിജെപി സംസ്ഥാന സമിതി അംഗമാണ്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി മാധ്യമ-രാഷ്ടീയ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിൻ്റെ ആരംഭം മുതൽ അതിൻ്റെ ഭാഗമായിരുന്നു. ഔദ്യോഗികമായി വിരമിച്ച ശേഷവും തിരുവനന്തപുരത്ത് റസിഡൻ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മാധ്യമ പ്രവർത്തകൻ, പത്രാധിപർ, രാഷ്ട്രീയ നിരീക്ഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്നു.

ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. കൂടാതെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി, ഫിലിം സെൻസർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വൈകീട്ട് നാല് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.

Share This Article