‘വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കഥ’; ജീവിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നു രസിക്കട്ടെ”; മുഹമ്മദ് റിയാസ്

insight kerala

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന വാർത്തകൾ പൂർണമായും തള്ളി മുഹമ്മദ് റിയാസ്. വാർത്തകൾ അസംബന്ധം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

“ഇന്നത്തെ വാർത്തകളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ അസംബന്ധം ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് മനപ്പൂർവ്വം മെനഞ്ഞെടുത്ത കള്ള കഥകളാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്”.

“ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തിക്കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു

Share This Article