സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഈ മാസം 30 വരെ തുടരും; നിയന്ത്രണത്തിന്റെ സമയത്തിൽ അറിയിപ്പ് നൽകും

insight kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുത പ്രതിസന്ധി എന്ന് കെഎസ്ഇബി. പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം സമാപിച്ചു. ചെയർമാൻ, ബോർഡ് ഡയറക്ടർമാർ എല്ലാവരും യോഗത്തിൽ പങ്കെടുത്തു. വൈദ്യുതി വാങ്ങാൻ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് KSEB അറിയിച്ചു.. വൈദ്യുതി നിയന്ത്രണം തുടരേണ്ട സാഹചര്യമാണ് ഉള്ളത്.
സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം തുടരും. പവർകട്ടിന് മുന്നറിയിപ്പ് നൽകും. ഒക്ടോബർ മുതൽ ആവശ്യത്തിന് വൈദ്യുതി സജ്ജമാക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

വൈദ്യു നിയന്ത്രണത്തിന്റെ സമയം സംബന്ധിച്ച് അറിയിപ്പ് നൽകും. ഇതിനായുള്ള സോഫ്റ്റ് വെയർ തയ്യാറാക്കുയാണെന്നും KSEB ചെയർമാൻ എം.ജി രാജമാണിക്യം പറഞ്ഞു.


.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article