“അങ്ങനെ തകരുന്നതല്ല എൻ്റെ വ്യക്തിജീവിതം; തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ വളർന്നിട്ടില്ല”; പിണറായി വിജയൻ

insight kerala

ആലപ്പുഴ: CMRL എക്‌സാലോജിക് കേസിലെ ഇഡി അന്വേഷണത്തിൽ വിശദീകരണവുമായി പിണറായി വിജയൻ. ചെങ്ങന്നൂരിൽ പൊതു പരിപാടിക്കിടെയാണ് പിണറായി വിജയൻറെ വിമർശനം.

“തനിക്കെതിരായ വേട്ടയാടൽ തുടങ്ങിയിട്ട് ഒരുപാട് കാലമായി. തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ആ തരത്തിൽ ഉയർന്നിട്ടില്ല. ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരുകയാണ് ഇഡിയുടെ ലക്ഷ്യം. അവരെ നിയന്ത്രിക്കുന്നവർ പറയുന്നതാകാം അവർ ചെയ്യുന്നത്. അത് എത്ര പരിഹാസ്യമാണ്”

“CMRL കമ്പനി തൻ്റെ മകളുടെ കമ്പനി നൽകിയ സേവനത്തിനാണ് പണം നൽകിയത്. അവർ രേഖാമൂലമാണ് തൻ്റെ മകൾക്ക് പണം നൽകിയത്. അവരുടെ അക്കൗണ്ടിലുൾപെടുത്തിയാണ് പണം നൽകിയത്. കമ്പനികൾ പണം അക്കൗണ്ടിലൂടെ നൽകുമ്പോൾ നിയമപരമായി നൽകേണ്ട നികുതി അവർ അടച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ചിലർ കേസിനു പോയിരുന്നു. അതിനുശേഷം ആ നികുതിയും അടച്ചിട്ടുണ്ട് എന്ന് വ്യക്തമായതാണ്. അപ്പോൾ രേഖപ്രകാരം ഒരു കമ്പനി നൽകിയ സേവനത്തിനുള്ള പ്രതിഫലം. അതാണ് ഈ പറയുന്ന കാര്യം.അത് രേഖയിലുള്ളതാണ്. എല്ലാ കണക്കിലും ഉള്ളതാണ്. എല്ലാ തലത്തിലും അത് അയച്ചിട്ടുള്ളതുമാണ്. അന്ന് ആ ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവല്ല. ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എന്താണ് . എനിക്ക് വേണ്ടി വീണ പണം വാങ്ങി ആ പണം റിയാസ് വിദേശത്തേക്ക് കടത്തി എന്നാണ്. ഇത്ര ലജ്ജാകരമായ കാര്യങ്ങൾ ഇഡിയെ പോലുള്ള ഏജൻസി പറയുമ്പോൾ, അതാ പിണറായി വിജയൻ 3.8 കോടി കൈകൂലി വാങ്ങി വിദേശത്തേക്ക് കടത്തി എന്ന് മാധ്യമങ്ങൾ വലിയ അച്ചിൽ നിരത്തുമ്പോൾ ഞാൻ കൈക്കൂലി കാരനായി മാറുമോ ? “

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“ഞാൻ ജീവിച്ച ജീവിതം എങ്ങനെയാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമല്ലോ. തുറന്ന പുസ്തകം ആണല്ലോ അത് . നിങ്ങൾക്കുള്ള രോഷം , പക , വിദ്വേഷം എന്നിവ അച്ചുനിരത്തിയാൽ തകർന്നു പോകുന്നതാണോ എൻറെ വ്യക്തിജീവിതം?അങ്ങനെ തകർന്നു പോകുന്നതല്ല എൻറെ വ്യക്തിജീവിതം. അത്തരത്തിലുള്ള ശീലങ്ങളിലൂടെ അല്ല ഞങ്ങൾ വളർന്നുവന്നത്.” പിണറായി വിജയൻ ആഞ്ഞടിച്ചു.

Share This Article