കോട്ടയം : ഇ ഡിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. എന്നാൽ ഈ ഡി അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കി. അഴിമതി നടത്തിയവരെ ഇഡി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കി. ഇഡി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഇവർ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പ് സാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി. അതു വലിയ തെളിവാണെന്ന് പറഞ്ഞു സിപിഎമ്മിനെ പ്രതിയാക്കി. ഇതിൻ്റെ ഫലമായി CPM തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം പ്രതിയാക്കി. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും. ചങ്ങനാശ്ശേരി ഇത്തിത്താനം ജനത സർവീസ് സഹ. ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പിണറായി വിജയൻ.
