കണ്ണൂർ : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എം എം ഹസൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിക്കുന്നത്. രമണി പി നായരും നെയ്യാറ്റിൻകര സനലും സമിതി അംഗങ്ങളാണ്.
