അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റി

insight kerala

കാപ്പ ചുമത്തി പിടികൂടിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ജയിൽ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്.വ്യാഴാഴ്ചയാണ് ആയങ്കിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആയങ്കിയെ കഴിഞ്ഞ ആഴ്ചയാണ് കളക്ടർ കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
കണ്ണൂർ സെൻട്രൽ ജയിലിൽ മറ്റ് തടവുകാരുമായി സംഘർഷ സാധ്യതയുള്ളതിനാലും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായാണ്‌ ജയിൽ മാറ്റം.

Share This Article