മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ വിമർശിച്ച് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞത് ശരിയായ നടപടിയല്ല, സംസ്കാരത്തിന് യോജിക്കാത്തത് എന്നും
വഴിയിൽ തടഞ്ഞവർക്കെതിരെ നടപടി സ്വാഭാവികമെന്നും കെ. മുരളിധരൻ. വിഷയത്തിൽ പാർട്ടിക്കും നടപടിയെടുക്കണ്ടി വരുമെന്നും മുരളീധരൻ അറിയിച്ചു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഎം എത്താതിരുന്നെതെന്നാണ് വിവരം. ലിസ്റ്റിൽ ചേന്തിയിലെ പരിപാടി ഇല്ലന്നാണ് സിഎം ഓഫീസിൽ നിന്ന് തന്നെ അറിയിച്ചതെന്നും മുരളീധരൻ പറഞ്ഞു.
സിപിഎം-സിപിഐ തർക്കം അവരുടെ ആഭ്യന്തര വിഷയമാണ്. അച്യുതമേനോൻ മന്ത്രിസഭയെ അംഗീകരിച്ചവരാണ് ഞങ്ങൾ.
കോൺഗ്രസ് മന്ത്രിസഭകളുടെ കൂട്ടത്തിലാണ് കൂട്ടിയിട്ടുള്ളത് എന്നും മുരളീധരൻ പറഞ്ഞു.
