സിപിഐയെ പ്രശംസിച്ച് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ. പി. എ. മജീദ്. ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യിലാണ് സിപിഐയെ പ്രശംസിച്ച് “വലതുപക്ഷ സിപിഎമ്മും സിപിഐയുടെ നിലനിൽപ്പും” എന്ന തലക്കെട്ടോടെയുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ ഉയർന്ന് വന്നെങ്കിലും
രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ല. പിണറായിയുടെ പത്തുവർഷത്തെ ഭരണത്തിൽ പലതും പൂവണിയാതെ പോവാൻ കാരണം സിപിഐയുടെ സാന്നിധ്യമാണെന്നും ലേഖനത്തിൽ പറയുന്നു. ലീഗും സിപിഐയും കോൺഗ്രസും ഒന്നിച്ച് ഭരിച്ച കാലവും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോൾ യുഡിഎഫിന് ഭീഷണിയോ ആശങ്കയോ അല്ല. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്തപക്ഷം സിപിഐക്ക് എൽഡിഎഫിൽ തുടരുന്നത് ദുഷ്കരമാകുമെന്ന മുന്നറിയിപ്പും ലേഖനത്തിൽ നൽകുന്നുണ്ട്.
സിപിഐയെ പരോക്ഷമായി സ്വാഗതം ചെയ്ത് ലീഗ്
