വഖഫ് വിഷയത്തിൽ
ഉമ്മർ ഫൈസി മുക്കത്തിന് മറുപടിയുമായി നാസർ ഫൈസി കൂടത്തായി. ഉമ്മർ ഫൈസി മുക്കത്തിൻ്റെ നിലപാട് വഖഫ് ബോർഡിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം സിപിഎമ്മിൻ്റെ ചട്ടുകമായി മാറിയെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.
വഖഫ് ബോർഡിൽ RSS നിയമന ചർച്ച എവിടെയും നടന്നിട്ടില്ല. സർക്കാർ ചർച്ച നടത്തി എന്നത് അനാവശ്യ വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
അമുസ്ലീങ്ങളെ നിയമിക്കണമെന്നാണ് നിയമം. അമുസ്ലീങ്ങളെ നിയമിക്കുമെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല.കള്ളൻമാർ കള്ളൻ എന്ന് വിളിച്ച് കള്ളനെ തേടുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡുതന്നെ അമുസ്ലിങ്ങളെ നിയമിക്കാൻ അവസരമൊരുക്കുകയാണ്. അടുത്ത മാസം 11 ന് മലപ്പുറത്ത് വിശദീകരണ യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മർ ഫെെസിക്കെതിരെ സമസ്ത മുശാവറ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
‘ഉമർ ഫൈസി സിപിഎമ്മിന്റെ ചട്ടുകം’; നാസർ ഫൈസി
