“ബിജെപി ബിഗ് സീറോ; പ്രവർത്തിക്കുകയും ഇല്ല. പ്രവർത്തിക്കാൻ അനുവദിക്കുകയും ഇല്ല”; ആഞ്ഞടിച്ച് ദേവൻ

insight kerala

ബിജെപി പാർട്ടി വിട്ട നടൻ ദേവൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. സാമ്പത്തിക തിരിമറി ഉൾപ്പെടെ ആരോപണങ്ങളുമായാണ് ദേവൻ രംഗത്ത് വരുന്നത്.

ബിജെപി നേതൃത്വത്തിന് കാഴ്ചപ്പാടില്ല . ബിജെപി ഒരു ബിഗ് സീറോ ആണ്. അവർ പ്രവർത്തിക്കുകയും ഇല്ല പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ല. ഇടതു വലതും വീഴ്ചകൾ ബിജെപി ഉപയോഗിക്കുന്നില്ല. ബിജെപിയുടെ എല്ലാ ക്യാമ്പയിനിലും ഞാൻ പോയിട്ടുള്ളത് അവരുടെ ക്ഷണം ഇല്ലാതെയാണ്. സംസ്ഥാന ബിജെപി ഘടകത്തിന് ഒരു വീക്ഷണവുമില്ല. എന്നെ അവർ ഒന്നിനും ക്ഷണിക്കാറില്ല. അവിടെനിന്ന് നമ്മുടെ വീക്ഷണത്തിനനുസരിച്ച് ഒന്നും ചെയ്യാൻ കഴിയുകയില്ല. ആ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പാർട്ടി വിട്ടത്. ടിവികെ യുടെ സംസ്ഥാന അധ്യക്ഷൻ ആകുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ദേവൻ വ്യക്തമാക്കി.

Share This Article