ഓണനാളിൽ മലയാളി കുടിച്ച് തീർത്തത് കോടികൾ; ബെവ്‌കോയ്ക്ക് 500 കോടിയിലധികം വിറ്റുവരവ്

insight kerala

ഓണ നാളുകളിൽ മലയാളികൾ കുടിച്ചു തീർത്തത് കോടികളുടെ മദ്യം എന്ന് കണക്കുകൾ. മദ്യവില്‍പ്പനയില്‍ വൻ വ‍ർധനവാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52 കോടിയോളം വ‍ർധനയാണ് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ മദ്യ വില്‍പ്പനായാണ് നടന്നത്.

Share This Article