കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു; ആത്മഹത്യയിൽ അന്വേഷണം; HODയെ മാറ്റി നിർത്തും

insight kerala

വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് കോതമംഗലം എം എ കോളേജിൽ നടത്തിവന്ന സമരം പിൻവലിച്ചു. തങ്ങൾ മുന്നോട്ടുവച്ച ആവശ്യം മാനേജ്മെൻറ് അംഗീകരിച്ചതായി വിദ്യാർത്ഥികൾ അറിയിച്ചു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം നടത്തും. ആഭ്യന്തര അന്വേഷണമാണ് നടക്കുക. അന്വേഷണം റിപ്പോർട്ട് പുറത്തുവരുന്നതുവരെ HODയെ മാറ്റി നിർത്തും. KTU കോർഡിനേറ്ററെയും മാറ്റും. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരും. വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് അന്വേഷണ കമ്മീഷൻ.

Share This Article