നെഹ്‌റു ട്രോഫി ; പോസ്റ്ററിൽ കൊടുക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി

insight kerala

നെഹ്റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററിൽ ആണ് എംപിയുടെ പേരോ ചിത്രമോ ഇല്ലാത്തത്.
LDF സർക്കാരിന്റെ കാലത്തെ പോസ്റ്ററിൽ പോലും കൊടിക്കുന്നിലിന്റെ ചിത്രവും പേരും ഉൾപ്പെടുത്തിയിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ മാവേലിക്കര ലോക്സഭയിൽ ആണ് കുട്ടനാട് ഉൾപ്പെടുന്നത്.കടുത്ത അതൃപ്ത്തിയിൽ എംപി.വള്ളംകളി ദിവസം വിട്ടു നിന്നേക്കും. നേരത്തെ കെ സി വേണുഗോപാൽ എംപിയും മന്ത്രിമാരും നടത്തിയ കുട്ടനാട് സന്ദർശനത്തിലും കൊടിക്കുന്നിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ഒറ്റയ്ക്കായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പിയുടെ കുട്ടനാട് സന്ദർശനം….

Share This Article