പാലാ നഗരസഭ; വിമതഗ്രൂപ്പിൽ ഭിന്നത?

insight kerala

പാലാ നഗരസഭയിൽ ബുധനാഴ്ച ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമത മുന്നണിയിൽ ഭിന്നത. നിലവിലെ ഉപാധ്യക്ഷ മായ രാഹുലിനെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ ഇടതുപക്ഷം തീരുമാനം സ്വീകരിച്ചതിന് പിന്നാലെ വിമത പക്ഷത്തുള്ള ലിസിക്കുട്ടി മാത്യു വീണ്ടും ചുവട് മാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന. കോൺഗ്രസിൽ നിന്നും നടപടി നേരിട്ട ബിജു മാത്യൂസും അധ്യക്ഷത തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി നിലപാട് എടുത്തേക്കും എന്നാണ് സൂചനകൾ .

യുഡിഎഫും പുളിക്കകണ്ടം കുടുംബവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയും ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

കയ്യാങ്കളി, മോഷണ പരാതി ഒടുവിൽ അവിശ്വാസ പ്രമേയം. ഏറെ പ്രതീക്ഷയോടെ യുഡിഎഫ് പിന്തുണയിൽ അധികാരത്തിൽ വന്ന സ്വതന്ത്ര കൂട്ടായ്മക്ക്‌ ഏഴു മാസത്തിൽ കൂടുതൽ ഭരിക്കാൻ സാധിച്ചില്ല. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article