ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം

insight kerala

ബീഹാറിലെ ലഖിസാരായ് ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകൾ ആണ്. ഇലക്ട്രിക് വയർ പൊട്ടിവീണപ്പോൾ ജനങ്ങൾ പരിഭ്രാന്തരായതാണ് അപകട കാരണം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ക്ഷേത്ര പരിസരത്തെ ഒരു ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണതിനെത്തുടർന്ന് ആളുകൾക്ക് ഷോക്കേറ്റതാണ് പരിഭ്രാന്തിക്കും തുടർന്നുണ്ടായ തിക്കിനും തിരക്കിനും കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ കൃത്യമായ കാരണം ഔദ്യോഗിക അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് എസ്.ഡി.പി.ഒ ശിവം കുമാർ അറിയിച്ചു.

Share This Article