കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി.
കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പട സൗത്ത് സ്വദേശി നൗഷാദിന്റെ മകനായ ബിലാലിനെ ശനിയാഴ്ച വൈകിട്ടാണ് കാണാതായത്
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബിലാൽ.കന്നേറ്റി കായലിന് സമീപത്തുനിന്നും കുട്ടിയുടെ സൈക്കിളും ജേഴ്സിയും കണ്ടെത്തിയതോടെ കായലിലും പരിസരത്തും തെരച്ചിൽ ശക്തമാക്കിയിരുന്നു.എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത്.
