പരാതിയുമായി സിസാ തോമസ് ; വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി നൽകി

insight kerala

കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു വെന്നും തന്നെ കൈയ്യേറ്റം ചെയ്തുവെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നും ഔദ്യോഗകൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സംസ്കൃത സർവകലാശാല വിസി യുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവ്വകലാശാല
വിസി ഡോ: സിസാ തോമസ് പരാതി നൽകി.

കഴിഞ്ഞദിവസം തനിക്ക് നേരെ സംസ്കൃത സർവ്വകലാശാലയിൽ നടന്ന ഹീനമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ വിസി ഗവർണറെ ധരിപ്പിച്ചു. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യം വേണ്ട മുൻ കരുതലുകൾ പോലീസിന്റെ ഭാഗത്തുണ്ടായില്ലെന്നും വിസി ഗവർണറെ അറിയിച്ചു. ഗവർണറെ സന്ദർശിച്ചശേഷമാണ് വിസി ഇന്ന് പരാതി നൽകിയത്.
സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാർത്ഥികളും ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും , വിസി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി,, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
എന്നിവർക്കാണ് പരാതി നൽകിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article