കൊല്ലത്ത് വൻ ലഹരിവേട്ട; 163 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

insight kerala

കൊല്ലം : ചവറയിൽ വൻ പുകയില ഉത്പന്ന വേട്ട.
ലോറിയിൽ കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി.

സംഭവത്തിൽ ചവറ കൊട്ടുകാട് സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ നിന്ന് വിൽപ്പനയ്ക്കായി ലോറിയിലാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചത്.

ചവറ പൊലീസും സിറ്റി ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article