കൊച്ചി : കസ്റ്റഡിയിലെടുത്ത ടി ജി മോഹൻദാസിനെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. തിരുവനന്തപുരം സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്ന വേളയിൽ ബിജെപി പ്രവർത്തകർ ടി ജി മോഹൻദാസിന് അനുകൂല മുദ്രാവാക്യം വിളിച്ച് പിന്തുണ അറിയിച്ചു. മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കിടയിൽ നിന്ന് പോലീസ് വളരെ പാടുപെട്ടാണ് മോഹൻദാസിനെ പുറത്തിറക്കിയത്. മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും. ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
