2023 ഓഗസ്റ്റ് 30 നായിരുന്നു തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം ആദിശേഖർ എന്ന 15 വയസ്സുകാരനെ പ്രിയരഞ്ജൻ എന്നയാൾ കാറിടിച്ച് കൊലപ്പെടുത്തിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കേസ് ആയിരുന്നു ഇത്.
വീടിന് സമീപത്തെ പുളിങ്കോട് ദേവി ക്ഷേത്ര റോഡിൽ വച്ചാണ് ആദിശേഖർ (15) നെ കാട്ടാക്കട പൂവച്ചൽ സ്വാദേശിയായ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. പ്രതി പുളിങ്കോട് ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത് എന്നാണ് കേസ്
കൂട്ടുകാരനൊപ്പം സൈക്കിളിൽ കയറുമ്പോൾ 25 മിനുട്ടോളം പ്രിയരഞ്ജൻ കാറുമായി കാത്ത് നിന്ന ശേഷം കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് പായിച്ച് ഇടിച്ചിടുകയായിരുന്നു.
ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കേസ് ആണ് ഇപ്പോൾ സുപ്രീംകോടതി മരവിപ്പിച്ചിരിക്കുന്നത്.

